Incredible Diaries
A story by Ashfeena Blathur
പനമ്പള്ളി തറവാട്ടിലെ ഇളയ കുട്ടിയാണ് ടെസ്സി. പേര് കേട്ടിട്ട് വലിയ തറവാടാണെന്ന് വിചാരിക്കണ്ടാട്ടോ... ഇപ്പോൾ ഇവൾ മാത്രേ ഉള്ളൂ, വിധി പലരെയും പല വഴിക്ക് ആക്കി.. ടെസ്സി ഇന്ന് നല്ലൊരു ബാങ്ക് ജീവനക്കാരിയാണ്.
പച്ചവിരിച്ചു നിൽക്കുന്ന വയലുകൾക്ക് നടുവിലെ വീട്ടിൽ അവൾ തനിച്ചാണ് താമസം.
പ്രഭാതം !!!
"റിങ്ങ്... റിങ്ങ്.... "
അലാറത്തിന്റെ ഘോര നിലവിളി അവളെ അലോസരപ്പെടുത്തി. പിറു പിറുത്ത് കൊണ്ട് അവൾ എഴുന്നേറ്റു. അടുക്കളയിൽ കുതിർത്ത് വച്ച അരിയും വെള്ളം തീരാറായ ടാങ്കുമൊക്കെ അവളുടെ മനസ്സിലെത്തി. പിന്നെ ഓരോട്ടം ആയിരുന്നു. കുളിച്ചു എന്ന് വരുത്തി തീർത്തു അടുക്കളയിൽ എത്തി.
"ഒരാൾക്ക് ആയാലും എല്ലോ ഒറ്റയ്ക്ക് ആക്കണ്ടേ. കർത്താവേ !!"
അവൾ തിരക്കിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.
അടുപ്പിലെ തീക്കും പുകയ്ക്കും, പത്രങ്ങളുടെ കലഹങ്ങൾക്കും ശേഷം അവൾ നിവർന്നു നിന്നു...
ഒരു കയ്യിൽ ഫോണും മറുകയ്യിൽ പ്ലേറ്റ് ഉം ആയി ടീവിക്ക് മുന്നിൽ ഇരുന്നു. പ്ലേറ്റിൽ ഉള്ള ദോശയ്ക്ക് ഒപ്പം വിരലുകൾ ഫോണിന്റെ സ്ക്രീൻ തലോടി കൊണ്ടിരുന്നു.
അപ്പോഴും, ടീവിയിലെ പ്രഭാതവാർത്തകൾ ആർക്കോ വേണ്ടി ഉച്ചത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നു... ഒരായിരം മെസ്സേജുകൾക്കിടയിൽ അവൾ അവന്റെ മെസ്സേജിനെ തിരഞ്ഞു.
ഇല്ല,,, ഒന്നും ഇല്ല...
പ്ലേറ്റിൽ ഉള്ള ദോശ മതിയാക്കി അവൾ എണീറ്റു...
"അവൻ ഇന്നും ലേറ്റ് ആണെന്നാണ് തോന്നുന്നത് "
അവൾ ആത്മഗതം പറഞ്ഞു.
ബാങ്കിലെ സഹപ്രവർത്തകൻ അക്തറിനെ കുറിച്ചാണ് പറയുന്നത്. കാണാൻ സുമുഖൻ, സുന്ദരൻ,:എല്ലാത്തിനും ഓടി നടക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ......
......കഥ തുടരും!
No comments:
Post a Comment