Thursday, 23 September 2021

Food habit

"എനിക്ക് പുട്ട്, ഇഡ്ഡലി ഇഷ്ട്ടല്ല "
"അവൻ മുളകിട്ട കറിയെ കഴിക്കൂ"
"അവൾക്ക് തേങ്ങ അരച്ചതെ പറ്റൂ "
"പരിപ്പ് അവൾക്ക്, ഇഷ്ട്ടല്ല "
.....
......
......
ഒരു ഭക്ഷണം കഴിക്കാൻ പറ്റാത്തത് കൊണ്ട്, (allergic)
കഴിക്കാത്തതും
ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് കഴിക്കാത്തതും രണ്ടും രണ്ടാണ്...
ചെറിയ പ്രായത്തിൽ തന്നെ,
ചെറിയ കുഞ്ഞല്ലേ വിചാരിച്ചിട്ട് വാശി പിടിക്കുമ്പോൾ, അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വെച്ച് വിളമ്പും...
മീൻ കഴിക്കൂല പറയുന്നവന്,
പകരം എന്തെങ്കിലും സ്പെഷ്യൽ വെച്ച് വിളമ്പും..
എല്ലാ താളത്തിനും ഒത്ത് തുള്ളും 🙂..
ഇതൊക്കെ കിട്ടി കൊണ്ടിരിക്കുന്ന ഞാൻ അടക്കം ഉള്ളവർ, പതിയെ അത് ശീലം ആക്കും..
എന്തെങ്കിലും,
വാശി, ദേഷ്യം തീർക്കാൻ, ഭക്ഷണം കഴിക്കാതിരിക്കൽ അടവ് ആക്കും..
എത്ര വലുത് ആയാലും..
"ഓൻ ഒന്നും തിന്നില്ലല്ലോ..
അവൾ വെറും വയറോടെ അല്ലേ കിടക്കുന്നെ "
പറഞ്ഞു കൊണ്ട്..
പല പ്രശ്നങ്ങളും,
പരിഹരിക്കപ്പെടും..
ചെറുപ്പം മുതലേ,
വാശിക്ക് വളം
വെച്ചവർ ആരും
ഒരു നേരം ഭക്ഷണം
 ഇല്ലാത്തവനെ ഓർത്തിട്ടില്ല..
ഭക്ഷണം വാശി തീർക്കാനോ,
പ്രശ്ന പരിഹാരത്തിനോ,
ഇഷ്ട്ടത്തിന് അനുസരിച്ച് മാത്രം
കഴിക്കേണ്ടതോ അല്ല...
ഇടയ്ക്ക് എന്നെ ഉപമിച്ച ചൊല്ലുണ്ട്...
"വായിലിട്ടാൽ തിരിച്ചു കടിക്കാത്തത്
എന്തും തിന്നും "😌
ആഹ്,
ഉള്ളതൊക്കെ നല്ലോണം തിന്നണം,
എനിക്ക് ഇതേ ഇഷ്ട്ടം ഉള്ളൂ,
എനിക്ക് ഇത് ഇഷ്ട്ടല്ല പറയുന്നവരോട്,
ഇന്ന് എന്നാ തിന്നണ്ട പറയ..വിശപ്പ് വരുമ്പോൾ,
കിട്ടിയത് എന്തും താനെ തിന്നും..... 🤘
Inspired from Boom baangh
"Kids eat what we eat,
No spl treatment "
*************
മക്കൾക്ക് മാത്രല്ല, ഭാര്യ -ഭർത്താവിന് ആയാലും 😌..






#lifelessons
#malayalam 

Social meals are better for your health 🍽️

"ഇങ്ങൾക്ക് ഇച്ചിരി മെല്ലെ ചവച്ചൂടെ, ഒന്നിച്ച് ഇരുന്ന് കഴിക്കുന്നതല്ലേ "

"എവിടെയും പോകാൻ ഒന്നും ഇല്ലല്ലോ, എന്തിനാ ഇത്ര തിരക്ക് "

വിശന്നു വന്ന്, ചോറിന് മുന്നിൽ ഇരുന്ന അയാൾ ആർത്തിയോടെ കഴിച്ചു. ഇത്രയൊക്കെ ബഹളത്തിനിടയിലും, ചെറുതായൊന്നു ചുമച്ചത് അല്ലാതെ അയാൾ വേറെ ശബ്ദം ഒന്നും ഉണ്ടാക്കിയില്ല.

ഇത്‌, പിരിശി തറവാട്ടിലെ ബാക്കിയായ കണ്ണിയിലെ, തലമൂത്ത കാരണവർ.
മൂപ്പ് പ്രയത്തിലെ ഉള്ളൂ. ഇന്നും നല്ല ചുറുചുറുക്ക്, ശുഷ്‌കാന്തി, ഓടി നടന്ന് എല്ലാം ചെയ്യും.. ഇന്നും ആ വീട്ടിലേക്ക് നല്ലൊരു വിഹിതം കൊണ്ട് കൊടുക്കുന്നത് അവർ തന്നെയാണ്.
മക്കൾ ഒക്കെ വലുതായി.
കൊത്തിപിരിയാൻ സമയം ആയെന്ന് തോന്നുന്നു.
തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറവായി,
കളിയാക്കൽ ആയി.
ഞാൻ എണീച്ചു നടക്കുന്നത് കൊണ്ടല്ലേ എനിക്ക് ഇവിടുന്ന് ചോറ് കിട്ടുന്നത് എന്ന് വരെ അയാൾക്ക് തോന്നിയിട്ടുണ്ട്.
ഭർത്താവിന് വയസ്സ് ആയത് കൊണ്ടോ 
മക്കൾ ഒക്കെ ഭർത്താവിനെക്കാൾ കൊണ്ട് കൊടുക്കുന്നത് കൊണ്ടോ എന്തോ... ഭാര്യക്ക് ഇപ്പോ ഞാൻ ഒരു കുറച്ചിൽ ആയ പോലെ..
ഇനി മക്കൾ കൂടെ ചേർന്ന് എന്നെ പുറത്ത് ചാടിക്കാൻ ആണോ..
ചിന്തിക്കുമ്പോൾ തന്നെ,
അയാളുടെ മനസ്സ് പിടയുന്നുണ്ടായിരുന്നു.
കണ്ണ് നിറയുന്നുണ്ടായിരുന്നു.
അയാളുടെ വിശപ്പ് താൽക്കാലത്തേക്ക് അയാളെ പിരിഞ്ഞു പോയി.
ഒന്നും വേണ്ടാത്തവനായി അയാൾ എഴുന്നേറ്റു. പ്ലേറ്റ് കഴുകി, റാക്കിൽ വെച്ചു. ഊണ് കഴിഞ്ഞു, വീട്ടിൽ ഇരുന്ന് അല്പം സംസാരിച്ചിരിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു... ഇടക്കാലത്ത് അയാൾ അതും, നിർത്തി.
തനിയെ, ഇരുന്ന് അയാൾ എന്ത്‌ പറയാൻ.
മക്കൾ ഒക്കെ മക്കളെ മക്കളെ കൂടെ റൂമിൽ കയറി കൂടും. ഭാര്യ ബാക്കിയുള്ള പാത്രങ്ങൾ കഴുകിയോ, ഏതെങ്കിലും കുഞ്ഞിനെ ഒക്കത്ത് ഇരുത്തിയോ സമയം കളയുന്നത് കാണുമ്പോൾ അയാൾക്ക് അയാൾ ഒറ്റപ്പെട്ട പോലെ തോന്നും...
അയാൾ ഇടുന്ന ഷർട്ടിന്റെ ചുളിവും, തുണിയുടെ കളറും, നമ്പർ മാഞ്ഞു പോയ ഫോണും, നരച്ച കോളറും, തയഞ്ഞ റബ്ബർ ചെരിപ്പും ഒക്കെ അവർ ചർച്ച ചെയ്യും. പഴഞ്ചൻ അച്ഛൻ, എന്ന് അവർ പറയാതെ പറയും.
ഇതൊക്കെ കേട്ട്, കണ്ണീരോടെ അയാൾ പഴയ കാലം ഓർക്കും. കടം വാങ്ങി ഫീ അടച്ചു പഠിപ്പിക്കാൻ വിട്ടതൊക്കെ അയാളുടെ മനസ്സിൽ തെളിയും.
മുണ്ട് മുടുക്കി ഉടുത്ത്, നന്നേ പൈസ കുറച്ചുപയോഗിച്ചു ജീവിച്ചത് ഇവർക്ക് വേണ്ടി തന്നെ ആയിരുന്നു. അതിന്റെ ഇടയിൽ, ലാളിത്യം അയാളുടെ ശീലം ആയി. ബർഗർ, കുബൂസ്, കബാബ്, പിസ്സ, ഷവായി, ഷാവോമി ഒക്കെ തന്റെ അടുത്ത് എത്തിയിട്ടും അയാൾക്ക് ശീലങ്ങളിൽ നിന്ന് മാറാൻ സാധിച്ചില്ല. മാറ്റാൻ കഴിയാത്ത ശീലങ്ങൾ കൊണ്ട് അയാൾ ഇന്ന് മാറ്റി നിർത്തപ്പെടുകയാണ്.
ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് തന്നെ കുറേ കാലം ആയി.
ഭാര്യ തന്നെ തന്റെ, ഭക്ഷണശീലം മോശമായി കണ്ടു തുടങ്ങി.അന്ന് എന്റെ കൂടെ ഇരുന്ന്, ഞാൻ ഉരുട്ടിയ ഉരുളകൾ ആർത്തിയോടെ കഴിച്ചിരുന്നവൾ ഇന്ന്... ഞാൻ അന്നും ഇന്നും ഒരു ഒരു മാറ്റവും ഇല്ലാതിരിക്കെ... എന്നോട് എന്തിനാ ഇവളും ഇങ്ങനെ... ചിന്തകൾ തുരു തുരെ കണ്ണീരായി മാറി.
താൻ ചവയ്ക്കുന്നത്, ഉച്ചത്തിൽ ആണെന്ന് ഭാര്യ പ്രഖ്യാപിച്ച അന്ന് രാത്രിയാണ്, അയാളെ മനം മടുപ്പിച്ച സംഭവം ഉണ്ടായത്. പതിവുപോലെ,ഭക്ഷണം ടേബിളിൽ ഹാജർ ആയി . എല്ലാവരും ഇരുന്നതിന് ശേഷം ആണ് അന്നും കാരണവർ എത്തിയത്. അപ്പോഴേക്കും, മക്കൾ ഒക്കെ തിന്നാൻ തുടങ്ങിയിരുന്നു. അയാൾ ഇരുന്നു. കഴിക്കാൻ തുടങ്ങി. മക്കൾ ഒന്നും പറയുന്നൊന്നും ഇല്ല. ഭാര്യ അയാളെ തുറിച്ചു നോക്കുന്ന പോലെ അയാൾക്ക് തോന്നി. തോന്നൽ ആണെന്ന് കരുതി അയാൾ സമാധാനം കണ്ടെത്തി. ഇടയ്ക്ക് ഇപ്പോഴോ മുറു മുറുപ്പ് കേട്ടു, കേട്ട ഭാഗത്തേക്ക് അയാൾ തിരിഞ്ഞു നോക്കി. ഇളയ മകൻ ചെവിയിൽ വിരൽ തിരുകിയിട്ടുണ്ട്. വല്ല ചെപ്പിയും കളയാൻ ആവും എന്ന് കരുതി അയാൾ, തീറ്റ തുടർന്നു. മൂത്ത മകന്റെ രണ്ടാമത്തെ കുട്ടി, അയാളെ നോക്കി ചിരിക്കുന്നുണ്ട്. കവിളിൽ വെള്ളം നിറച്ച് ചിരിക്കാൻ ശ്രമിക്കുന്ന രംഗം അയാൾ ആസ്വദിച്ചു നിന്നു..
അവന്റെ അടുത്ത് ഇരിക്കുന്ന തന്റെ മകളും കാറ്റ് കയറുന്നത് തടയാൻ എന്ന പോലെ ചെവി പൊത്തിപിടിക്കുന്നുണ്ട്.
അയാൾ എല്ലാവരെയും മാറി മാറി നോക്കി.
കുട്ടികൾ ഒഴികെ, മുതിർന്ന എന്റെ മൂന്ന് മക്കളുടെയും ചെവികൾ അടച്ചിട്ടുണ്ട്. ഭാര്യ താടിക്കോ തലയിലോ ചെവിയിലോ എന്ന് തിരിയാത്ത വിധത്തിൽ കൈ വെച്ചിട്ടുണ്ട്.
ചെവി അടപ്പിക്കുന്ന എന്തോ കേൾക്കാൻ കഴിയാത്ത പോലെ..
അല്ലെങ്കിലും, ചെറിയ മക്കൾ അല്ലേ,.
സ്നേഹം, സഹിഷ്ണുത ഒക്കെ
കളങ്കമില്ലാതെ കാണിക്കുന്നത്..
"അതേ, എന്റെ മക്കൾ ഒക്കെ
വളർന്നിരിക്കുന്നു, ഞാൻ വിചാരിച്ചതിലും അധികം..അവൾക്കും എന്നെ മടുത്തോ, മടുപ്പിക്കുന്നത് എന്റെ സ്നേഹം ആണോ,അതോ ശരീരമോ .."

അതിന് ശേഷം അയാൾ, മനപ്പൂർവം വൈകി മാത്രമേ വീട്ടിൽ കയറിയിരിന്നുള്ളൂ.
ഒറ്റയ്ക്കിരുന്ന് ഉണ്ണാൻ വേണ്ടി മാത്രം...!!

**വാൽകഷ്ണം ::

അമ്മച്ചി എന്നും അപ്പച്ചനോട് പറയും, മക്കളുടെ മുന്നിൽ വെച്ച് തന്നെ :
"മക്കളോട് ഒരു മയത്തിൽ ഒക്കെ പറയണേ,അവർ വലുതായി, നമ്മളത്ര 
നീളവും വണ്ണവും ആയി, കയ്ക്കൊക്കെ നല്ല ഉഷാർ ആയി,അടി ആയി അവരെ അടി വാങ്ങാൻ നിൽക്കല്ലേ "

ഇത് തന്നെ, ഏറെ നാൾ കേട്ട മക്കളും കരുതി,
അപ്പച്ചനെ തല്ലാൻ ഉള്ളത് തന്നെയാണെന്ന്.
അങ്ങനെ ഒരു ഇടർച്ചയിൽ, അയൽക്കും കിട്ടി മക്കളുടെ അടി, ഭാര്യ പറഞ്ഞ പോലെ തന്നെ!



#family
#generationgap
#change
#lovestory 

Wednesday, 22 September 2021

Postpartum Deppression



My dear future husband ❤,

"എനിക്ക് എന്താ പറ്റിയതെന്ന് എനിക്ക് തന്നെ അറീല്ല....
വയറ് തൊട്ടും തലോടിയും ഓരോ ദിവസവും ഞാൻ എണ്ണി തീർത്തു
..
ഓരോ ചെക്ക് അപ്പും എന്റെ ഹൃദയമിടിപ്പ് കൂട്ടികൊണ്ടേ ഇരുന്നു.
 പേറ്റുനോവൊക്കെ ഞാൻ ആ കുഞ്ഞു കരച്ചിലിൽ മറന്നു.
അങ്ങേരു പതിവുപോലെ ഉടുത്തൊരുങ്ങി പോകും,
അയാളുടെ പതിവിൽ കൂടിയത് അയാൾ ഇറങ്ങുമ്പോൾ കുഞ്ഞിനെ നെറ്റിയിൽ ചുംബിക്കുന്നത് മാത്രമാണ്.
മുമ്പ് എനിക്ക് കിട്ടിയത് ഇപ്പോ അവന്.
കുഞ്ഞിനെ നോക്കി ബാക്കിയുള്ള സമയത്ത് അവൾക്ക് ചെയ്യാൻ ഉള്ള പണിയല്ലേ ഉള്ളൂ പറഞ്ഞു കൊണ്ട് വീട്ടുകാരും കയ്യൊഴിഞ്ഞു.

ആ വലിയ വീട്ടിൽ, ഞാൻ ഒറ്റയ്ക്ക് ഓടി നടു ഒടിഞ്ഞു.
ഓരോ തവണയും കരച്ചിൽ കേട്ട് ഓടി എത്തി, ഉറക്കി വീണ്ടും പഴയ പണിയിലേക്ക് തിരിയുമ്പോൾ ഒരുപാട് വൈകി കാണും.

 അങ്ങേര് എത്തുന്നതിന് മുമ്പ്,
ഒരു കുറവും തിരിയാത്ത വിധത്തിൽ ഞാൻ ആക്കി തീർക്കും..

എന്നിട്ടും.. ഈയിടെ ആയി എനിക്ക് മടുത്തു..
ഇപ്പോൾ എനിക്ക് ആ കരച്ചിൽ ന്റെ ചെവി തുളക്കുന്നത് പോലെയുണ്ട്.

 ആരൊക്കെയോ അശരീരി പോലെ.....

 "കൊല്ല്....കൊല്ല്..."

പറയുന്ന പോലെ!

എനിക്ക് എന്റെ കുഞ്ഞിനെ കൊഞ്ചിക്കാൻ പോലും ആകുന്നില്ലല്ലോ കർത്താവെ.."

ഇത് ഞാൻ ആയിരിക്കില്ല 😂🙊💯✌️
കല്യാണം കഴിയാത്ത, കഴിഞ്ഞ് കുഞ്ഞിക്കാൽ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. തോതിൽ ഏകദേശം എല്ലാവർക്കും ഡെലിവറി കഴിഞ്ഞാൽ ഉണ്ടാകും.. കൃത്യമായ സ്നേഹം, പരിചരണം കിട്ടാത്തവർക്ക്... താൻ ഒറ്റയ്ക്കായി, കുഞ്ഞ് ഇണ്ടായതു കാരണം എനിക്ക് കിട്ടിയ സ്നേഹം, സമയം ഒക്കെ കുറഞ്ഞു പോയി, എന്നിൽ ഉണ്ടായിരുന്ന ഇന്ട്രെസ്റ്റ് കുറഞ്ഞു ഒക്കെ സ്വയം തോന്നി.. അത് ചിന്തിച്ചു കൂട്ടി, എങ്ങനെ കുഞ്ഞിനെ ഇല്ലാതാക്കാം. എങ്ങനെ സ്വന്തം ജീവിതം കളയാം എന്ന നിലയിൽ വരെ എത്തിയേക്കാം... പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു, എറിഞ്ഞു കൊന്നു,പാല് കുടിക്കുന്ന കുഞ്ഞിനെ ഇട്ട് അമ്മ ആത്മഹത്യ ചെയ്തു ഒക്കെ കാണാറില്ലേ.. (കാമുകന്റെ കൂടെ പോകാൻ എറിഞ്ഞത് കേസുകൾക്കിടയിൽ ഇതും ഉണ്ട് )
പ്രസവിക്കാൻ ആണിനോട് പറയാൻ ആകുല്ലല്ലോ 😇..
നൊന്തുപെറ്റത് ഒരു ഭാരമായി എന്ന് അവർക്ക് തോന്നാത്ത രീതിയിൽ, സ്നേഹം സഹായം, സഹകരണം ഒക്കെ കൊടുക്കണം...
എന്ന് വിനയപൂർവ്വം അപേക്ഷിക്കുകയാണ്,
അഭ്യർത്ഥിക്കുകയാണ് 🙂✨️






Content credit::
എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഷോർട് ഫിലിം postpartum by goodwill entertainment






@appbtr





#postpartum #depression
😌✌️

Wednesday, 29 April 2020

Incredible Diaries


A story by Ashfeena Blathur



പനമ്പള്ളി തറവാട്ടിലെ ഇളയ കുട്ടിയാണ് ടെസ്സി. പേര് കേട്ടിട്ട് വലിയ തറവാടാണെന്ന് വിചാരിക്കണ്ടാട്ടോ... ഇപ്പോൾ ഇവൾ മാത്രേ ഉള്ളൂ, വിധി പലരെയും പല  വഴിക്ക് ആക്കി.. ടെസ്സി ഇന്ന് നല്ലൊരു ബാങ്ക് ജീവനക്കാരിയാണ്. 
പച്ചവിരിച്ചു നിൽക്കുന്ന വയലുകൾക്ക് നടുവിലെ വീട്ടിൽ അവൾ തനിച്ചാണ് താമസം. 


പ്രഭാതം !!!
"റിങ്ങ്... റിങ്ങ്.... "
അലാറത്തിന്റെ ഘോര നിലവിളി അവളെ അലോസരപ്പെടുത്തി. പിറു പിറുത്ത് കൊണ്ട് അവൾ എഴുന്നേറ്റു. അടുക്കളയിൽ കുതിർത്ത് വച്ച അരിയും വെള്ളം തീരാറായ ടാങ്കുമൊക്കെ അവളുടെ മനസ്സിലെത്തി. പിന്നെ ഓരോട്ടം ആയിരുന്നു. കുളിച്ചു എന്ന് വരുത്തി തീർത്തു അടുക്കളയിൽ എത്തി. 
"ഒരാൾക്ക് ആയാലും എല്ലോ ഒറ്റയ്ക്ക് ആക്കണ്ടേ. കർത്താവേ !!"
അവൾ തിരക്കിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു. 
അടുപ്പിലെ തീക്കും പുകയ്ക്കും, പത്രങ്ങളുടെ കലഹങ്ങൾക്കും ശേഷം അവൾ നിവർന്നു നിന്നു... 
ഒരു കയ്യിൽ ഫോണും മറുകയ്യിൽ പ്ലേറ്റ് ഉം ആയി ടീവിക്ക് മുന്നിൽ ഇരുന്നു. പ്ലേറ്റിൽ ഉള്ള ദോശയ്ക്ക് ഒപ്പം വിരലുകൾ ഫോണിന്റെ സ്ക്രീൻ തലോടി കൊണ്ടിരുന്നു. 
അപ്പോഴും, ടീവിയിലെ പ്രഭാതവാർത്തകൾ ആർക്കോ വേണ്ടി ഉച്ചത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നു... ഒരായിരം മെസ്സേജുകൾക്കിടയിൽ അവൾ അവന്റെ മെസ്സേജിനെ തിരഞ്ഞു. 
ഇല്ല,,, ഒന്നും ഇല്ല... 
പ്ലേറ്റിൽ ഉള്ള ദോശ മതിയാക്കി അവൾ എണീറ്റു... 
"അവൻ ഇന്നും ലേറ്റ് ആണെന്നാണ് തോന്നുന്നത് "
അവൾ ആത്മഗതം പറഞ്ഞു. 
ബാങ്കിലെ സഹപ്രവർത്തകൻ അക്തറിനെ കുറിച്ചാണ് പറയുന്നത്. കാണാൻ സുമുഖൻ, സുന്ദരൻ,:എല്ലാത്തിനും ഓടി നടക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ......


......കഥ തുടരും!